KeralaLatest NewsIndiaGulf

‘ബിജെപിക്കാരെ അനാവശ്യമായി അക്രമിച്ച ശേഷം ലോകത്തെവിടെയെങ്കിലും സുഖമായി ജീവിക്കാം എന്നാരും കരുതേണ്ട”; ഗള്‍ഫില്‍ മോദിയെ പിന്തുണച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സന്ദീപ് വാര്യർ

പരാതി വി.മുരളീധരന്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നീക്കം.

ബിജെപിക്കാരനായതിന്റെ പേരില്‍ ഗള്‍ഫില്‍ യുവാവിനെ ചില മലയാളികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച്‌ ലോകത്തിന്റെ ഏത് മൂലയിലായാലും സുഖമായി താമസിക്കാമെന്ന് ആരും കരുതേണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.മോദിയെ അനുകൂലിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ യുഎഇയില്‍ വച്ച്‌ ചിലര്‍ മര്‍ദ്ദിക്കുന്ന വീഡിയ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.

യുഎഇയില്‍ ഡ്രൈവറായ പ്രവീണ്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. അക്രമികള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും, കേരളത്തിലും ഇവര്‍ക്കെതിരെ നിയമനടപടികള്‍ വേണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. പരാതികള്‍ ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് ഉറപ്പുവരുത്തുമെന്നും ബിജെപി വക്താവ് പറഞ്ഞു.ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ പാക്കിസ്ഥാന്‍ കാലങ്ങളായി ശ്രമിക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള ചില തീവ്രവാദ സംഘടനകള്‍ ഇതിന് പിന്തുണ നല്‍കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശി അസി , കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ്, അഷ്‌കര്‍ , ഹനീഫ , ഷനോദ് തുടങ്ങിയവര്‍ ആണ് ആക്രമിച്ചതെന്ന് പ്രവീണ്‍ കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന് നൽകിയ പരാതിയില്‍ പറയുന്നു.സൈബര്‍ ആക്രമണം മൂലം മാനസികമായും ദേഹോപദ്രവം കാരണം ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പരാതി വി.മുരളീധരന്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിന്റെ ഭാഗമായി കുവൈറ്റ് പോലീസില്‍ പരാതി നല്‍കി ക്രിമിനിലുകളെ അഴിക്കുള്ളിലാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക റൂട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button