Latest NewsKeralaNews

കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകള്‍ നാലിന് തുറക്കും; ബില്ലടയ്‌ക്കാൻ നമ്പറിന്റെ അടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ

തിരുവനന്തപുരം: കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകള്‍ നാലിന് തുറക്കും. രാവിലെ 9 മുതല്‍ വൈകിട്ട് നാലുവരെയാണ് പ്രവർത്തനസമയം. കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ബില്ലടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പൂജ്യത്തില്‍ അവസാനിക്കുന്നവര്‍ക്ക് 4നും ഒന്നില്‍ അവസാനിക്കുന്നവര്‍ക്ക് 5നും രണ്ടില്‍ അവസാനിക്കുന്നവര്‍ക്ക് 6നും മൂന്നിന് 7നും നാലിന് 8നും അഞ്ചിന് 11നും 6ല്‍ അവസാനിക്കുന്നവര്‍ക്കു 12നും 7ന് 13നും 8ന് 14നും 9ൽ അവസാനിക്കുന്നവർക്ക് 15നും പണമടക്കാനാകും.

Read also: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് മേയ് ദിനാശംസകള്‍ നേര്‍ന്ന് ഗവർണർ

മേയ് 4നും 16നുമിടയില്‍ ആദ്യമായി ഓണ്‍ലൈന്‍ ആയി പണമടക്കുന്ന ഉപഭോക്താവിന് ഒരു ബില്ലിന് 100 രൂപ ഇളവ് ലഭിക്കും. അതിമയം പ്രതിമാസം 1500 രൂപയില്‍ കൂടുതല്‍ തുക വരുന്ന വൈദ്യുതി ബില്‍ ഇനി ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇവര്‍ക്ക് മൂന്ന് മാസത്തേക്ക് അധികചാര്‍ജ്ജുകളുണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button