ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വിവിധ പ്രവേശന പരീക്ഷകള്‍ക്കുള്ള അപേക്ഷ തീയതി നീട്ടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിഎന്‍.ടി.എ). പല വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം.
Also read : ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് (എന്‍.സി.എച്ച്.എം) ജെ.ഇ.ഇ, ഇഗ്നോ എന്‍ട്രന്‍സ്, ഐ.സി.എ.ആര്‍ എന്‍ട്രന്‍സ്, ജെ.എന്‍.യു എന്‍ട്രന്‍സ് തുടങ്ങിയ പരീക്ഷകള്‍ക്കായി മേയ് 15 വരെ അപേക്ഷിക്കാം. നേരത്തെ ഏപ്രില്‍ 30 വരെയായിരുന്നു അവസാന തീയതി. ആള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സിന് ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം. നേരത്തെ മെയ് 31ആയിരുന്നു അവസാന തീയതി. നിശ്ചിത ദിവസം വൈകിട്ട് നാലുമണി വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.രാത്രി 11.50 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങളറിയാന്‍ സന്ദർശിക്കുക : nta.nic.in
Post Your Comments