Latest NewsEducationNewsEducation & Career

സർവകലാശാല പിഎച്ച്ഡി മാനദണ്ഡം പരിഷ്കരിച്ച് യുജിസി

നെറ്റ് സ്കോർ ജെആർഎഫിനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുമാണ് ഉപയോഗിക്കുന്നത്

ന്യൂഡൽഹി: സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡം പരിഷ്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. നിലവിൽ, പിഎച്ച്ഡി പ്രവേശനത്തിന് സർവകലാശാലകൾ എൻട്രൻസ് പരീക്ഷ സംഘടിപ്പിക്കാറുണ്ട്. ഇതിന് പകരമായി നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്താനാണ് യുജിസിയുടെ തീരുമാനം. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് പിഎച്ച്ഡി പ്രവേശനത്തിന് ഏകീകൃത രൂപം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം. ഇതുവഴി വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.

പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ വിവിധ എൻട്രൻസ് പരീക്ഷ എഴുതുന്നതിന് പകരം, നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനുള്ള അവസരം ലഭിക്കുന്നതാണ്. അടുത്ത അധ്യായന വർഷം മുതൽ സർവകലാശാലകൾ നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ പിഎച്ച്ഡി പ്രവേശനം ഉറപ്പുവരുത്തണമെന്ന് യുജിസി നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, നെറ്റ് സ്കോർ ജെആർഎഫിനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുമാണ് ഉപയോഗിക്കുന്നത്.
2024 ജൂൺ ആദ്യഘട്ട നെറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള അപേക്ഷ നടപടികൾ അടുത്ത ആഴ്ച മുതൽ തന്നെ ആരംഭിക്കുന്നതാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.

Also Read: പുതിയ സി വിജിൽ ആപ്പ് വന്നതോടെ 10 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 160 പരാതികൾ : കൃഷ്ണ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ

shortlink

Related Articles

Post Your Comments

Related Articles


Back to top button