തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യായന വർഷം മുതൽ ബിഎസ്‌സി നഴ്സിംഗ് പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബിഎസ്‌സി നഴ്സിംഗിന് പ്രവേശന പരീക്ഷ നടത്തണമെന്ന് ദേശീയ നഴ്സിംഗ് കൗൺസിൽ മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് കേരളം നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. എന്നാൽ, മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തിയിരുന്നത്.
പരീക്ഷാ തയ്യാറെടുപ്പുകൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷയുടെ നടത്തിപ്പ് ഏജൻസിയുമായി ബന്ധപ്പെട്ട് നഴ്സിംഗ് കൗൺസിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തുടങ്ങിയവയിൽ നിന്നും അഭിപ്രായം സ്വീകരിക്കും. രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ ബിഎസ്‌സി നഴ്സിംഗ് അഡ്മിഷനായി പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. നിലവിൽ, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് സർക്കാർ കോളേജുകളിലെ മുഴുവൻ സെറ്റിലും, സ്വാശ്രയ കോളേജുകളിലെ പകുതി സീറ്റിലുമുള്ള പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
Also Read: ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരം കേരളത്തിൽ, ഔദ്യോഗിക പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന
Post Your Comments