NattuvarthaLatest NewsKeralaNewsIndiaCrime

കൊടും ക്രൂരത; പിതാവിന്റെ തല അറുത്തെടുത്തത് 2 വയസുള്ള മകളുടെ മുന്നിൽ വച്ച്; അറുത്തെടുത്ത തലയുമായി പോലിസ് സ്റ്റേഷനിലേക്ക്

അറുത്തെടുത്ത തലയുമായി കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു

തിരുച്ചിറപ്പിള്ളി; അടങ്ങാത്ത പകയുടെയും, ക്രൂരതയുടെയും വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്, തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു ഗുണ്ടയുടെ തല മൂന്നംഗ സംഘം വെട്ടിയെടുത്തതാണ് സംഭവം.

തല അറുത്ത ശേഷം മൂന്നംഗ സംഘം വെട്ടിയെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് പത്തുവയസ് പ്രായമുള്ള മകള്‍ക്ക് മുന്നില്‍ വച്ചു സ്ഥലത്തെ ഗുണ്ടയായ യുവാവിനെ ഒരു സംഘം വെട്ടികൊലപെടുത്തിയത്, അതി ക്രൂര കൊലപാതകത്തിനൊടുവില്‍ ഉടലില്‍ നിന്ന് ശിരസ് അറുത്തെടുത്തു, എന്നിട്ടും പക തീരാത്ത അക്രമി സംഘം അറുത്തെടുത്ത തലയുമായി കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കൊലപാതകത്തിൽ ശ്രീരംഗം ഡ്രെയിനേജ് സ്ട്രീറ്റിലെ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് വീടിനു മുന്നില്‍ മകള്‍ നോക്കി നില്‍ക്കെ ക്രൂരമയി കൊല്ലപെട്ടത്, കാറിലെത്തിയ മൂന്നംഗ സംഘം വടിവാളുമായി ഇറങ്ങിയതു കണ്ടു ചന്ദ്രമോഹന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തുകയായിരുന്നു.

അക്രമികൾ കൊലപാതകത്തിന് ശേഷം ശ്രീരംഗം റയില്‍വേ ബ്ലോക്കില്‍ താമസിക്കുന്ന ശരവണന്‍, സഹോദരന്‍ സുരേഷ്, ബന്ധു ശെല്‍വം എന്നിവർ സ്റ്റേഷനില്‍ കീഴടങ്ങി, മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button