Latest NewsKeralaNews

ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി, മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർഗോഡ് : ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി, മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട്ട് കല്ലൂരാവി ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പിൽ ബാവ നഗർ സ്വദേശി നൂറുദ്ദീന്റെ മകന്‍ ബഷീര്‍(6), നാസറിന്റെ മകന്‍ അജ്‌നാസ്(7), സാമിറിന്റെ മകന്‍ നിഷാദ്(8) എന്നിവരാണ് മുങ്ങി മരിച്ചത്.

Also read : കാസർകോട് കലക്ടറുടെ സ്രവ പരിശോധനാ ഫലം പുറത്ത്

വൈകുന്നേരം വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടികളെ പിന്നീട് കാണാതായി. ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രി വീടിനപ്പുറത്തെ ചതുപ്പിൽ പരിശോധിച്ചപ്പോഴാണ് കുട്ടികളെ കണ്ടെത്തി യത് . ഉടൻ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button