Latest NewsKeralaNattuvarthaNews

കാസർകോട് കലക്ടറുടെ സ്രവ പരിശോധനാ ഫലം പുറത്ത്

സമ്പർക്കപ്പട്ടികയില്‍ ഉള്‍പെട്ടതിനെ തുടര്‍ന്നാണ് കലക്ടറെ നിരീക്ഷണത്തിലാക്കി സ്രവ പരിശോധനയ്ക്കയച്ചത്

കോവിഡ് സ്ഥിതീകരിച്ച മാധ്യമപ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ വന്ന കലക്ടറുടെ സ്രവ പരിശോധനാ ഫലം പുറത്ത് വന്നു, കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ സമ്പർക്കപ്പട്ടികയില്‍ ഉള്‍പെട്ടതിനെ തുടര്‍ന്നാണ് കലക്ടറെ നിരീക്ഷണത്തിലാക്കി സ്രവ പരിശോധനയ്ക്കയച്ചത്..

ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് മാധ്യമപ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു , എന്നാൽ കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കി, ഇതോടെയാണ് കലക്ടറും പട്ടികയില്‍ ഉള്‍പെട്ടത്, ഇതോടെ ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കുകയും സ്രവം പരിശോധനയ്ക്കയക്കുകയുമായിരുന്നു, കാസര്‍കോട് കലക്ടറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡി എം ഒ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button