സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ എവിടെയാണെന്ന് കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്ന ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചു. രണ്ടാഴ്ചയായി പൊതുവേദികളിൽ വരാത്ത ഉത്തര കൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉല്ലാസനൗകകൾ അദ്ദേഹത്തിന്റെ കടലോര റിസോർട്ടിനടുത്ത് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ആണ് ഉപഗ്രഹ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്.
ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ ആരോഗ്യം മോശമായെന്ന റിപ്പോർട്ടിനിടെയാണ് വൊൻസാനിൽ ആഡംബര നൗകകളുടെ നീക്കം ശ്രദ്ധയിൽപെട്ടത്. കോവിഡ് മുൻകരുതലായി നേതാവും കുടുംബവും പൊതുസമ്പർക്കം ഒഴിവാക്കി മാറിക്കഴിയുകയായിരിക്കാം എന്ന ദക്ഷിണ കൊറിയ, യുഎസ് നിരീക്ഷണം ശരിവയ്ക്കുന്നതാണിത്.
എന്നാൽ, കിം കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങൾക്കു കടുത്ത വാർത്താവിലക്കുള്ള ഉത്തര കൊറിയയിൽ എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുളള നിഗമനങ്ങൾ ശരിയാകണമെന്നില്ല.
Post Your Comments