തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളത് നൂറോളം ആശുപത്രി ജീവനക്കാർ. പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകരയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാറിയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ചവർ ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം നെയ്യാറ്റിൻകര, പാറശാല പ്രദേശത്തെ കൂടുതൽ പഞ്ചായത്തുകൾ ഹോട്സ്പോട്ടാക്കുമെന്നാണ് സൂചന.
Post Your Comments