Latest NewsKeralaNews

കോവിഡ് 19 : സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്പോട്ടുകൾ. കഴിഞ്ഞ ദിവസം രണ്ടു കോവിഡ് കേസുകൾ സ്ഥിരീകരിച്ച തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി, കൊല്ലത്തെ ഓച്ചിറ,തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാന്നാപുരം പഞ്ചായത്തുമാണ് പുതുതായി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടത്. കണ്ണൂരിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നുണ്ട്. ഒരോ ഇരുപത് വീടുകളുടേയും ചുമതല രണ്ട് പൊലീസുകാർക്ക് വീതം നൽകിയിരിക്കുന്നു. വിദേശത്ത് നിന്നും വന്ന ആൾക്കാരുടെ നിരീക്ഷണകാലവധി കഴിഞ്ഞിട്ടുണ്ട്. അവരിൽ പരിശോധന നടത്തേണ്ടവരിൽ നിന്നും സാംപിൾ ശേഖരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

Also read : 2020/04/30 ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കിയ സുബൈദ ഉമ്മയ്ക്ക് സമ്മാനമായി ലഭിച്ചത് അഞ്ച് ആടുകള്‍

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനമാണ് രണ്ടു പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത് . മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഒരാൾക്ക് വീതമാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നെത്തിയതാണ്. മറ്റേയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 14പേർക്ക് രോഗമുക്തി നേടി. പാലക്കാട് 4, കൊല്ലം 3, കണ്ണൂര്‍ കാസര്‍കോട് 2വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ എണ്ണം.

ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 111പേര്‍ ചികില്‍സയിലുണ്ട്. 20711 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തിലാണ്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 25973 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button