Latest NewsIndia

‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി ഇപ്പോൾ നടപ്പാക്കരുതോ ,​ കേന്ദ്രത്തോട് സുപ്രീംകോടതി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കാന്‍ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ദീപക് കന്‍സല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

ന്യൂഡല്‍ഹി :ഈ ജൂണില്‍ രാജ്യവ്യാപകമായി നടപ്പാക്കാനിരിക്കുന്ന ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ നടപ്പാക്കിക്കൂടേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആരാഞ്ഞു. ലോക്ക് ഡൗണില്‍ പട്ടിണിയിലായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കാന്‍ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ദീപക് കന്‍സല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

റേഷന്‍ കാര്‍ഡ് അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് സബ്‌സിഡി നിരക്കിലും സൗജന്യമായും ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതില്ലാത്ത ഒരു വിഭാഗത്തിന് സൗജന്യ ഭക്ഷണമോ താമസസൗകര്യങ്ങളോ ചികിത്സാസഹായമോ ലഭിക്കുന്നില്ല. കൊവിഡിനുള്ള ചികിത്സ മാത്രമാണ് സൗജന്യം. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലെന്ന പേരില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരരുതെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

കായംകുളത്തെ വീട്ടില്‍ നിന്ന് ക്വാറന്റൈന്‍ ലംഘിച്ച്‌ മുങ്ങി, മലപ്പുറത്ത് നിന്ന് രഹസ്യമായി നടത്തിയ രണ്ടാം വിവാഹവും പുറത്തായി, നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ക്ക് വീണ്ടും മൂന്നാം ക്വാറന്റൈന്‍

നിലവിലെ അവസ്ഥയില്‍ പദ്ധതി ഉടന്‍ നടപ്പാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച്‌ തീരുമാനം അറിയിക്കണമെന്നാണ് ജസ്റ്റിസ് എന്‍.വി. രമണയുടെ മൂന്നംഗ ബെഞ്ച് കേന്ദ്രത്തിന് നല്‍കിയ നിര്‍ദ്ദേശം.രാജ്യമൊട്ടാകെ റേഷന്‍ കാര്‍ഡുകള്‍ ഒരേ മാനദണ്ഡത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചതാണ് ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി. 2020 ജൂണില്‍ ഇത് രാജ്യവ്യാപകമാക്കും.

പദ്ധതി നടപ്പായാല്‍ റേഷന്‍ കാര്‍ഡില്‍ പേരുള്ളവര്‍ക്ക് രാജ്യത്ത് എവിടെയും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അനുവദിച്ച റേഷന്‍ വാങ്ങാനാവും. പരീക്ഷണാടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button