മസ്‌ക്കറ്റ്: ഒമാനിൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം. വിദേശികൾക്ക് പകരം ഒമാൻ സ്വദേശികളെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിയമന നടപടികൾ എത്രയും വേഗത്തിലാക്കാൻ ഒമാൻ ധനകാര്യ മന്ത്രാലയം നിർദേശം നൽകിയതാണ് റിപ്പോർട്ട്. മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ ഒമാനിലെ സർക്കാർ, അർദ്ധ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഈ തീരുമാനം നിരവധി പേർക്കാണ് തിരിച്ചടിയാകുന്നത്. ഇതോടൊപ്പം വിവിധ തൊഴിൽ തസ്തികകളിൽ എത്രയും വേഗം സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരു സമയക്രമം ഉടൻ തയ്യാറാക്കണമെന്നും ധനകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
Post Your Comments