ചെന്നൈ: ചെന്നൈയിൽ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോയെന്നാണ് ആശങ്ക നിലനിൽക്കുന്നത്. ഇന്നലെ മാത്രം 103 പേർക്ക് ചെന്നൈയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു തെരുവില്‍ പതിനാറുപേര്‍ക്ക് രോഗം കണ്ടെത്തിയതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. നിയന്ത്രണ മേഖലകളുടെ എണ്ണം 202 ആയി വര്‍ധിപ്പിച്ചു. ഈ ഭാഗങ്ങള്‍ പൂര്‍ണമായിട്ടും അടച്ച് ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കിയിരിക്കുന്നത്.
7093 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 121 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതില്‍ തന്നെ 1500ൽ താഴെ ആളുകളെ പരിശോധിച്ച ചെന്നൈയില്‍ നിന്നാണ് 103 വൈറസ് ബാധിതരെ കണ്ടെത്തിയത്. നഗരത്തിലെ ഒരു തെരുവില്‍ നിന്ന് മാത്രം 16 പേരെയാണ് രോഗികളായി ആശുപത്രിയിലെത്തിച്ചത്. ചെന്നൈ കോവിഡിന്റെ കൂടി തലസ്ഥാനമായി മാറുന്നതിന്റെ ഞെട്ടലിലാണ് തമിഴ്നാട്. സംസ്ഥാനത്ത് ഒരു ദിവസം ഒരു നഗരത്തില്‍ മാത്രം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടക്കുന്നത് ഇതാദ്യമാണ്.
നിലവില്‍ 673 പേര്‍ക്കാണ് നഗരത്തില്‍ രോഗബാധയുണ്ടായത്. ഇതോടുകൂടെ നഗരത്തിന്റെ പ്രാന്ത പ്രദേശമായ ചെങ്കല്‍പേട്ട് ജില്ലയില്‍ രോഗികള്‍ വര്‍ധിക്കുന്നതും ചെന്നൈയെ ആണു ബാധിക്കുക. 1908 സാമ്പിളുകളുടെ ഫലം പുറത്തറിയാനുണ്ട്. ഇതും കൂടി വരുന്നതോടെ ചെന്നൈയിലെ രോഗികളുടെഎണ്ണം ഇനിയും വര്‍ധിക്കും.
ഇതുവരെ സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തി ആയിരത്തി എണ്‍പത്തിനാലു പേരെ പരിശോധനകള്‍ക്ക് വിധേയമാക്കി. 2058 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതില്‍ 1128 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടുവെന്നതാണ് എന്നതാണ് ആശ്വാസം നല്‍കുന്ന വാര്‍ത്തകള്‍. 902 പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്.
Post Your Comments