KeralaLatest NewsUAEIndia

പ്രമുഖ മലയാളി വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പോലീസ്

“ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് വ്യാഴാഴ്ച ഒരാൾ വീഴുന്നതായി ഞങ്ങൾക്ക് റിപ്പോർട്ട് ലഭിസിച്ചിരുന്നു.

ദുബായ്: ഏപ്രിൽ 23 ന് ദുബായിൽ വെച്ച് കേരളത്തിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് . ഗൾഫ് മാധ്യമമായ ഗൾഫ് ന്യൂസിനോടാണ് ദുബായി പോലീസ് ഇത് സ്ഥിരീകരിച്ചത്. നേരത്തെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ ഒരു സ്ഥിരീകരണം ലഭിച്ചത് .ജോയ് അറക്കൽ ബിസിനസ് ബേയിലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ദുബായ് പോലീസ് പറഞ്ഞത് .

“ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് വ്യാഴാഴ്ച ഒരാൾ വീഴുന്നതായി ഞങ്ങൾക്ക് റിപ്പോർട്ട് ലഭിസിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്ന് ആണെന്ന് ഈ ബിസിനസുകാരൻ ആത്മഹത്യ ചെയ്തത് ,” ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം ബിൻ സോറൂർ ഗൾഫ് ന്യൂസിനോട് പറഞ്ഞു.ആത്മഹത്യയ്ക്ക് പിന്നിൽ സംശയകരമായ ക്രിമിനൽ പശ്ചാത്തലം യാതൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു, മൃതദേഹം തിരിച്ചയക്കുന്നതിന് ജോയ് അറക്കലിന്റെ കുടുംബവുമായി ഏകോപിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു.

യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍, ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും

ഇരുപത് വർഷത്തോളമായി യുഎഇ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന ജോയ് അറക്കൽ ഇന്നോവ ഗ്രൂപ്പ് ഒാഫ് കമ്പനീസിന്റ മാനേജിങ് ഡയറക്ടറായിരുന്നു. എണ്ണവ്യാപാര മേഖലയിലായിരുന്നു സാമ്രാജ്യം കെട്ടിപ്പട‌ുത്തത്. ജുമൈറയിൽ ഭാര്യ സെലിൻ മക്കളായ അരുൺ, ആഷ് ലി എന്നിവരോടൊപ്പമായിരുന്നു താമസം. ചാർട്ടേർഡ് എയർ ആംബുലൻസിൽ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button