Latest NewsNewsIndia

കോവിഡ്: യെദ്യൂരപ്പ നിരീക്ഷണത്തില്‍ പോകണമെന്ന് കോണ്‍ഗ്രസ്; അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍

ബെംഗളൂരു: കോവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പർക്കം പുലർത്തിയ അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍. രണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിയും സാംസ്‍കാരിക, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിമാരുമാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രിയുടെ വസതിയിൽ വാർത്താസമ്മേളനത്തിലും മാധ്യമപ്രവർത്തകൻ പങ്കെടുത്തിരുന്നു. അതേസമയം നിരീക്ഷണത്തിൽ പോയ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ വിളിച്ച ഉന്നതതല യോഗത്തിനും എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യെദ്യൂരപ്പയും നിരീക്ഷണത്തിൽ പോകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button