Latest NewsNewsInternational

ശക്തമായ ഭൂചലനം അനുഭവപ്പെട്ടു : റിക്ടർ സെയ്‌ലിൽ തീവ്രത 6.6

ഹവാന : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ക്യൂബയിലെ ബരാക്കോവയിൽ നിന്ന് 48 കിലോമീറ്റർ തെക്ക് കിഴക്കായി പ്രാദേശിക സമയം രാവിലെ 6.30 ഓടെ റിക്ടർ സെയ്‌ലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. ദേശീയ മാധ്യമമായ ഇന്ത്യ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also read : യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍, ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും

ഭൂമിക്കടിയിൽ 2 കിലോമീറ്റര് ആഴത്തിൽ ആയിരുന്നു ഭൂചലനത്തിന്റെ കേന്ദ്രമെന്ന് കണക്കാക്കുന്നതായും ഇ.എം.എസ്.സിയുടെ റിപ്പോർട്ടിൽ പറയുന്നു.അപകടമോ നാശനഷ്ടമോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം രാവിലെ  4 .5 റിക്‌റ്റർ സ്കെലിയൽ രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ തുടർന്ന് അനുഭവപെട്ടുവെന്നാണ് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button