Latest NewsKeralaNews

വീണ്ടും ഭീഷണിയുമായി പോക്സോ കേസിലെ പ്രതി; പൊലീസ് ഉദ്യോഗസ്ഥരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പെൺകുട്ടിയുടെ കുടുംബം

മലപ്പുറം: മലപ്പുറം ചങ്ങരം കുളത്ത് പോക്സോ കേസിലെ പ്രതിയുടെ ഭീഷണി തുടരുന്നു. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. പ്രതി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരയെ വീട്ടില്‍ കയറി പലവട്ടം ആക്രമിച്ചു. നിസഹായയായ പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചരുന്നു. പ്രാദേശികമായി ചില പൊലീസ് ഉദ്യോഗസ്ഥരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയും കുടുംബവും ആരോപിച്ചു.

ഒരു വര്‍ഷം മുന്‍പ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിയെ വിവാഹം കഴിക്കാന്‍ തയാറാവണം എന്നും ആവശ്യപ്പെട്ടാണ് വീട്ടിലെത്തിയത്. പെണ്‍കുട്ടി എതിര്‍ത്തതോടെ ആക്രമിച്ചു. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടുപോയി. അയല്‍ക്കാരനായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിലാണ് പൊലീസ് പോക്സോ കേസെടുത്തത്.

ALSO READ: കൊറോണ വ്യാപന ഭീതി; കടലിൽ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ മടക്കി എത്തിക്കുന്നതിന് ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

പ്രതി വിദേശത്തായിരുന്ന സമയത്ത് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുളളില്‍ നാട്ടിലെത്തി വരനെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കി. പരാതിയുമായുമായി എത്തിയപ്പോള്‍ പ്രതിയെ തന്നെ വിവാഹം ചെയ്യാന്‍ വനിത പൊലീസ് ഉദ്യോഗസ്ഥ നിര്‍ബന്ധിച്ചതായും ആക്ഷേപമുണ്ട്. അയല്‍ക്കാരനായ പ്രതി പിന്തുടരുബോള്‍ രക്ഷ ലഭിക്കുമോ എന്ന ആശങ്കയില്‍ ആല്‍മഹത്യക്ക് ശ്രമിച്ച് ചികില്‍സയിലാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button