Latest NewsNewsIndia

കൊറോണ വ്യാപന ഭീതി; കടലിൽ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ മടക്കി എത്തിക്കുന്നതിന് ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വ്യാപന ഭീതിയെ തുടർന്ന് കടലിൽ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ മടക്കി എത്തിക്കുന്നതിന് ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ വ്യാപനം മൂലം ഒരു രാജ്യത്തെ തീരങ്ങളിലും അടുക്കാനാകാതെ നടുക്കടലിലാണ് തൊഴിലാളികൾ കുടുങ്ങിയിരിക്കുന്നത്.

ക്രൂയിസ് സംവിധാനം, കടല്‍ മേഖലയിലെ ചരക്കുഗതാഗതം, എന്നിവ ഒരുക്കുന്ന സീ ഫെയറേഴ്‌സ് യൂണിയനുകളും ഷിപ്പിംഗ് ലൈന്‍ കമ്പനികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കേന്ദ്ര കപ്പല്‍ഗതാഗത വകുപ്പ് മന്ത്രി മാന്‍സുഖ് മാണ്ഡവ്യ നടപടിക്രമം അറിയിച്ചത്.

ഇന്ത്യയില്‍ നിന്നും പുറപ്പെട്ട് ഒരു തീരത്തും അടക്കാനാവാതെ നടുക്കടലില്‍ നങ്കുരമിട്ടവരുടേയും മറ്റേതെങ്കിലും രാജ്യത്തെ ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ കുടുങ്ങിയവരുടേയും മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനുള്ള നടപടി ക്രമം പൂര്‍ത്തിയായതായും കേന്ദ്രമന്ത്രി അറിയിച്ചു.

ALSO READ: ചൈനീസ് കമ്പനിയുമായുള്ള റാപിഡ് ആന്റിബോഡി പരിശോധന കിറ്റ് ഇടപാട്; കേന്ദ്രസർക്കാർ പിന്മാറിയതിന് പിന്നാലെ നിർണായക നടപടികളുമായി തമിഴ്‌നാട് സർക്കാർ

നിലവില്‍ വിവിധ തുറമുഖങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള സംവിധാനം ഒരുക്കിയതായും കേന്ദ്രമന്ത്രി അറിയിച്ചു. ഒപ്പം പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് കൃത്യമായ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംവിധാനം അതാത് പോര്‍ട്ടുകളില്‍ ഒരുക്കുമെന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button