ചണ്ഡിഗഡ്: രാജ്യത്ത് ലോക്ക് ഡൗൺ സാഹചര്യം തുടരുന്നതിനിടെയാണ് ഡ്യൂട്ടിക്കിടെ അക്രമികള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൈയ് വെട്ടിയെന്ന വാർത്ത പുറത്തു വന്നത്. എന്നാൽ ഇപ്പോൾ പോലീസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതി വന്നിട്ടുണ്ട്. പഞ്ചാബ് പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ ഹര്‍ജീത് സിംഗിന്റെ കൈയ്യായിരുന്നു അക്രമികള്‍ വെട്ടിയത്. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അദ്ദേഹത്തിന്റെ കൈ തുന്നിച്ചേര്‍ത്തത്.
ഏപ്രില്‍ 12 ന് പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ലോക്ക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തതിന് ആയിരുന്നു അക്രമണം. ശസ്ത്രക്രിയ ചെയ്ത കയ്യുമായി ചിരിച്ച് കൊണ്ടു നില്‍ക്കുന്ന ഹര്‍ജീതിന്റെ വീഡിയോ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
ലോക്ക് ഡൗണ്‍ ലംഘിച്ച് വാഹനത്തില്‍ മുന്നോട്ട് പോയ സംഘത്തോട് പോലീസ് പാസ് ആവശ്യപ്പെട്ടു. എന്നാല്‍ അക്രമി സംഘം ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ പോലീസുമായി സംഘം ഏറ്റുമുട്ടി. ആക്രമണത്തിനിടെ എഎസ്‌ഐ ഹര്‍ജീത് സിംഗിന്റെ കൈയ് അക്രമികള്‍ വെട്ടുകയായിരുന്നു. സംഭവത്തില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments