Latest NewsKeralaNews

ഏത് അസുഖങ്ങള്‍ക്കും ചികിത്സയ്ക്കായി ആശുപത്രികളിലേയ്ക്ക് പോകുന്നവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ഏത് അസുഖങ്ങള്‍ക്കും ചികിത്സയ്ക്കായി ആശുപത്രികളിലേയ്ക്ക് പോകുന്നവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ജാഗ്രതാ നിര്‍ദേശം. കോവിഡ് വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങള്‍ ആശുപത്രികളാണ് അതിനാല്‍ ഏത് അസുഖത്തിനും ചികിത്സ തേടി ആശുപത്രികളിലേയ്ക്ക് പോകുന്നവര്‍ ശ്രദ്ധിയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അശ്രദ്ധ കാണിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

read also : കോവിഡിനോട് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വൻ വർധനവ്: മറ്റൊരു മഹാവ്യാധിയാണോയെന്ന് ആശങ്ക

ആശുപത്രികളില്‍ രോഗികളുടെ വരവ് കൂടി. മെഡിക്കല്‍ കോളജ് ഒപികളിലും തിരക്ക് വര്‍ധിച്ചു. ആശുപത്രികളാണു രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങള്‍. ഇക്കാര്യം ഉള്‍ക്കൊണ്ട് ശാരീരിക അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം. ആരോഗ്യവകുപ്പ് ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് നിര്‍ബന്ധമാണ്. ഇതിന്റെ ഉപയോഗം ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button