Latest NewsNewsInternational

കോവിഡിനോട് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വൻ വർധനവ്: മറ്റൊരു മഹാവ്യാധിയാണോയെന്ന് ആശങ്ക

ലണ്ടന്‍: കോവിഡ് 19-നോട് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധവ് ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ലണ്ടനിലും യുകെയിലെ മറ്റുപ്രദേശങ്ങളിലുമുള്ള കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടത്. ഇക്കാര്യം വ്യക്തമാക്കി നോര്‍ത്ത് ലണ്ടന്‍ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് അവരുടെ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പ് അയച്ച കുറിപ്പ് ചൂണ്ടിക്കാട്ടി ഹെല്‍ത്ത് സര്‍വീസ് ജേണല്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Read also:കൊടുക്കാന്‍ പണമില്ലാത്തതാണ് പ്രശ്‌നം; സാലറി കട്ടിന് സ്റ്റേ ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

അഞ്ചു വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന കാവസാക്കി അസുഖത്തിന് സമാനമായ ചില ലക്ഷണങ്ങളും ഈ കുട്ടികള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ വയറുവേദന, ഗ്യാസ്‌ട്രോഇന്റെസ്റ്റിനല്‍ ലക്ഷണങ്ങള്‍ എന്നിവയും കുട്ടികള്‍ക്കുണ്ട്. കോവിഡുമായി ബന്ധപ്പെട്ട തിരിച്ചറിയപ്പെടാത്ത മറ്റൊരു പകര്‍ച്ചവ്യാധിയാകാം ഇതെന്നാണ് ആശങ്ക ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button