Latest NewsKeralaNews

ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വരുന്നത് നിർഭാഗ്യകരമാണ്; താൻ ക്വാറന്റീനിലല്ലെന്ന് ബിജിമോൾ

തൊടുപുഴ: താൻ ക്വാറന്റീനിലാണെന്ന മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇ.എസ്. ബിജിമോൾ എംഎൽഎ. ഫേസ്ബുക് ലൈവിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ക്വാറന്റീനിൽ ഇരിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇത്തരം വാർത്തകൾ നിർഭാഗ്യകരമാണെന്നും ബിജിമോൾ പറയുകയുണ്ടായി. ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വരുന്നത് നിർഭാഗ്യകരമാണ്. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. ഡോക്ടറുമായോ ആശാ വർക്കറുമായോ ബന്ധപ്പെട്ടിട്ടില്ല. രോഗികളുമായി നേരിട്ടു സമ്പർക്കം ഉണ്ടായിട്ടില്ല. ക്വാറന്റീനിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ മാധ്യമങ്ങളെ അറിയിക്കും. ആയിരക്കണക്കിനു കോളുകളാണ് മൊബൈലിൽ വരുന്നതെന്നും ലൈവിലൂടെ അവർ കൂട്ടിച്ചേർത്തു.

Read also: റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന വാദം; ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന

https://www.facebook.com/bijimolmla/videos/643828739512614/

shortlink

Related Articles

Post Your Comments

Related Articles


Back to top button