ന്യൂഡല്‍ഹി: ചൈനയില്‍ നിന്നെത്തിയ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിങ് കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന ഇന്ത്യയുടെ വാദത്തിനെതിരെ ചൈന. കിറ്റുകള്‍ കൈകാര്യം ചെയ്തതില്‍ പാളിച്ചകള്‍ പറ്റിയോ എന്ന് പരിശോധിക്കണമെന്നാണ് ഇന്ത്യയിലെ ചൈനീസ് നയതന്ത്രവക്താവ് ജീ റോങ് അറിയിച്ചത്. തെറ്റായ പരിശോധനാഫലം കാണിക്കുന്നതിനാല്‍ ചൈനയില്‍നിന്നു റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഐസിഎംആര്‍ റദ്ദാക്കിയിരുന്നു. 15 ലക്ഷത്തിന്റെ ഓര്‍ഡറാണ് ഐസിഎംആര്‍ റദ്ദാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭരണം, കൈമാറ്റം, ഉപയോഗം തുടങ്ങി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിങ് കിറ്റുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യവും സൂക്ഷ്മതയും ആവശ്യമാണ്. അല്ലാത്തപക്ഷം പരിശോധനാഫലത്തില്‍ കൃത്യതക്കുറവ് ഉണ്ടായേക്കാമെന്നും ജീ റോങ് വ്യക്തമാക്കി.
Post Your Comments