ന്യൂഡല്‍ഹി: 68,000 കോടിയുടെ വായ്പ എഴുതിത്തള്ളി ആര്‍ബിഐ. വായ്പകള്‍ എഴുതിതള്ളിയവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക് . മെഹുല്‍ ചോക്‌സി ഉള്‍പ്പെടെയുള്ള വന്‍കിട ബിസിനസ്സുകാരായ 50 പേരുടെ വായ്പയാണ് ബാങ്കുകള്‍ എഴുതിത്തള്ളിതെന്ന് റിസര്‍വ്ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. . ഇത്തരത്തില്‍ 68,000 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയതെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റിസര്‍വ് ബാങ്ക് മറുപടി നല്‍കി.
Read Also : നീതി ആയോഗിലെ ജീവനക്കാരന് കോവിഡ്; ഡല്‍ഹിയിലെ ഓഫീസ് അടച്ചു പൂട്ടി
സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഫെബ്രുവരി 16-ന് നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ മറുപടി നല്‍കിയിരിക്കുന്നത്. 2019 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം വായ്യെടുത്ത് മുങ്ങിയ 50 പേര്‍ ഉള്‍പ്പെടെ 68,607 കോടി രൂപ ബാങ്കുകള്‍ എഴുതി തള്ളിയെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്.
ചോക്‌സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ് എന്നിവയും 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു. ചോക്‌സി ഇപ്പോള്‍ ആന്റിഗ്വയിലെ പൗരനാണ്.
എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലുള്ള സന്ദീപ് ജുജുന്‍വാലയുടെ സ്ഥാപനമായ ആര്‍.ഇ.ഐ അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനമാണ് രണ്ടാമത്തെ വലിയ വായ്പാ കുടിശ്ശികക്കാരന്‍. 4,314 കോടിയാണ് വായ്പാ കുടിശ്ശിക. രാജ്യം വിട്ട മറ്റൊരു രത്‌നവ്യാപാരിയായ ജെയതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സിന് 4,076 കോടിയാണ് വായ്പാ കുടിശ്ശിക.
റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, കുഡോസ് കെമി, ബാബാ രാംദേവ് ആന്‍ഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ രുചി സോയ ഇന്‍ഡസ്ട്രീസ്, സൂം ഡെവലപ്പേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ 2000 കോടിക്ക് മുകളില്‍ വായപാ കുടിശ്ശികയുള്ളവരാണ്.
1000 കോടിക്ക് മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയതില്‍ 18 കമ്പനികളാണുള്ളത്. ഇതില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈനുമുണ്ട്. 1000 കോടിക്ക് താഴെ കുടിശ്ശിക വരുത്തിയ 25 സ്ഥാപനങ്ങളുമുണ്ട്.
Post Your Comments