Latest NewsIndiaNews

നീതി ആയോഗിലെ ജീവനക്കാരന് കോവിഡ്; ഡല്‍ഹിയിലെ ഓഫീസ് അടച്ചു പൂട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നീതി ആയോഗിന്റെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഓഫീസ് അടച്ചു പൂട്ടി. ഇന്ന് രാവിലെയാണ് നിരീക്ഷണത്തിലുണ്ടായിരുന്ന ജീവനക്കാരന് കോവിഡ് പോസിറ്റീവായത്.

ജീവനക്കാരന് വൈറസ് സ്ഥിരീകരിച്ചതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന നീതി ആയോഗ് ഭവന്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.

ALSO READ: കേരളത്തിലേക്ക് അനധികൃതമായി വാഹനങ്ങളില്‍ ആളുകളെ അന്യ സംസ്ഥാനത്തു നിന്ന് കൊണ്ടുവന്നാല്‍ കര്‍ശന നടപടി; നിലപാട് കടുപ്പിച്ച് പൊലീസ് മേധാവി

ഓഫീസ് കെട്ടിടത്തില്‍ അണുനശീകരണ പ്രക്രിയ ആരംഭിച്ചുവെന്നും രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button