Latest NewsNewsIndia

കോവിഡ് : സുപ്രീംകോടതിയിലെ 36 ജീവനക്കാര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി : കോവിഡ് , സുപ്രീംകോടതിയിലെ 36 ജീവനക്കാര്‍ നിരീക്ഷണത്തില്‍. മറ്റൊരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരെയാണ് നീരീക്ഷണത്തിലാക്കിയിരിക്കുന്നത്.

സുപ്രിംകോടതിയിലെ ജീവനക്കാരന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി ജീവനക്കാരന് പനിയുണ്ടായിരുന്നു. തിങ്കളാഴ്ച പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞയാഴ്ച രണ്ട് പ്രാവശ്യം കോടതിയിലെത്തിയിരുന്നു.

ഒരുമാസത്തിലേറെയായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സുപ്രിംകോടതിയുടെ പ്രവര്‍ത്തനം നടന്നുവരുന്നത്. അതിനിടെയാണ് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button