Latest NewsNewsIndia

പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ കുടുംബങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണം : പ്രവാസികള്‍ക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി : പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ കുടുംബങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണം. പ്രവാസികള്‍ക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ . വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. രാജ്യത്തെ വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ പലരും തിരികെയെത്താന്‍ കഴിയാതെ വിദേശത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ മടക്കം സംബന്ധിച്ച് അവ്യക്തതകള്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. നേരത്തെ രാജ്യത്തിന് പല ഭാഗങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദേശത്ത് നിന്നെത്തിയവര്‍ക്കുമെതിരെ ആക്രമണങ്ങളുണ്ടായിരുന്നു. പലയിടങ്ങളിലും വിദേശത്ത് നിന്നെത്തുന്നവരുടെ കുടംബാംഗങ്ങളെപോലും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.

read also : ജന്മ നാട്ടിലേക്കുള്ള മടക്കം : 12 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് ഒരുലക്ഷം മലയാളികള്‍

വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴിയുള്ള രജിസിട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് എത്താനായി പ്രവാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷം പ്രവാസികളാണ് നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രജിസ്ട്രര്‍ ചെയ്തത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ രജിസ്ട്രഷനുകള്‍. കുറവ് അമേരിക്കയില്‍ നിന്നും. രജിസ്‌ട്രേഷന്‍ കണക്കുകള്‍ കേരളം കേന്ദ്രത്തിന് കൈമാറും. രോഗലക്ഷണമില്ലാത്തവര്‍ക്കാണ് മടങ്ങാന്‍ അവസരം നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button