തിരുവനന്തപുരം: കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ നടപടി സ്വീകരിച്ച് കേരളം. . ഇവരെ നാട്ടിലേയ്ക്ക് തിരികെ എത്തിയ്ക്കാന്‍ ഉടന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
read also : കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക, ജോലിയുടെ ഭാഗമായി സന്ദര്‍ശിച്ചതു 480 വീടുകള്‍ : ജനങ്ങള്‍ ആശങ്കയില്‍
വിനോദം, തീര്‍ഥാടനം, പരീക്ഷ-ഇന്റര്‍വ്യൂ, കോളേജുകള്‍ അടച്ചതോടെ കുടുങ്ങിയ വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടവരോ റിട്ടയര്‍ ചെയ്യപ്പെട്ടവരോ ആയവര്‍ തുടങ്ങിവരാണ് ഇതരസംസ്ഥാനങ്ങളിലുള്ളത്. ഇവരില്‍ പലര്‍ക്കും ഭക്ഷണം പോലും കിട്ടാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോസ്റ്റല്‍, ഹോട്ടല്‍ തുടങ്ങി താമസ സ്ഥലങ്ങളില്‍ നിന്ന് ഇറക്കിവിടപ്പെട്ടവരുമുണ്ട്. ഇവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ തുടങ്ങും. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച്ച ആരംഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ നോര്‍ക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഘട്ടംഘട്ടമായാണ് ഇവരെ തിരിച്ചെത്തിക്കുക. അതിര്‍ത്തിയില്‍ ആരോഗ്യപരിശോധന ഉണ്ടാകും. ഇവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. പ്രവാസികള്‍ വരുമ്പോഴുള്ള എല്ലാ മുന്‍കരുതലുകളും ഇവരുടെ കാര്യത്തിലും സ്വീകരിക്കും. ഏതൊക്കെ വഴികളിലൂടെയാകണം കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് ക്രമീകരണമുണ്ടാക്കും. എല്ലാവരും ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Post Your Comments