മലപ്പുറം • കോവിഡ് ഭീതിയില്‍ മലയാളി പ്രവാസി കുവൈത്തില്‍ തൂങ്ങിമരിച്ചു. എടപ്പാള്‍ അയിലക്കാട് സ്വദേശി പുളിക്കത്തറ വാസുവിന്റെ മകന് പ്രകാശന്(47)ആണ് മരിച്ചത്. സഭാസാലിമിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ തുടങ്ങിയതോടെ പ്രകാശന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. നാല് മാസം മുന്‍പാണ് പ്രകാശന് കുവൈറ്റിലേക്ക് പോയത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം എന്നത്തേക്ക് നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ശ്രമങ്ങള്‍ നടക്കുകയാണ്.
Post Your Comments