തൃശ്ശൂർ; പരിഭ്രാന്തിയിലാഴ്ത്തി ആകാശത്ത് നിന്ന് വീണ പൈപ്പ് ദണ്ഡുകള്‍, ജില്ലയെ ഭീതിയിലാഴ്ത്തി ആകാശത്ത് നിന്ന് വീണ ഇരുമ്ബ് പൈപ്പുകള്‍, വരന്തരപ്പിള്ളി പൗണ്ടില്‍ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് രണ്ടു ഇരുമ്പ്പൈപ്പുകള്‍ ആകാശത്തുനിന്നും വീണതായി പറയപ്പെടുന്നത്, രണ്ടിടങ്ങിളിലായി ഒന്നര മീറ്റര്‍ നീളത്തില്‍ ഇരുഭാഗങ്ങളിലും കോണ്‍ക്രീറ്റ് മിശ്രിതം കൊണ്ട് മൂടിയ നിലയിലുള്ള രണ്ട് ഇരുമ്ബ് ദണ്ഡുകളാണ് വീണത്.
റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലാണ് പതിച്ചത്, ഇരുമ്പ് പൈപ്പ് കണ്ട് സമീപത്ത് നിന്നിരുന്ന ഓട്ടോ ഡ്രൈവര്‍ സന്തോഷ് ഓടിമാറിയതുകൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു , അര കിലോമീറ്റര്‍ മാറി മറ്റൊരു വീടിന്റെ മുറ്റത്തും സമാനമായ പൈപ്പുകള്‍ വീണതായും റിപ്പോര്‍ട്ട് ഉണ്ട്.
വൻ ശബ്ദത്തോടെയാണ് പൈപ്പ് വീണതെന്നാണ് വീട്ടുകാര്‍ പറയുന്നത്,, അതേസമയം, നിലത്ത് വീണ പൈപ്പില്‍ കയറി പിടിച്ച പ്രദേശവാസിക്ക് പൊള്ളലേറ്റു, വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി രണ്ട് ഇരുമ്ബ് പൈപ്പുകളും സ്റ്റേഷനിലേക്ക് മാറ്റി,, പൈപ്പുകള്‍ ഫോറന്‍സിക് ഉള്‍പ്പടെയുള്ള ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കുമെന്ന് വരന്തരപ്പിള്ളി എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്‍ അറിയിച്ചു.
Post Your Comments