Latest NewsNewsIndia

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻവർധന; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻ കുതിപ്പ്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസിലെ ഗാർഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസിലെ നഴ്‌സിനും രണ്ട് കുട്ടികൾക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദിൽ കൊവിഡ് പിടിപെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ബദറുദിൻ ഷെയ്ഖ് മരിച്ചു. രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 26,917 ആയി. ഇതുവരെ 826 പേർ മരിച്ചു. ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴില ഓഫിസിലും കൊവിഡ് സ്ഥിരീകരിച്ചത്.

എയിംസിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊവിഡ് പിടിപ്പെട്ടത്. എയിംസിലെ തന്നെ ക്യാൻസർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നഴ്‌സിനും പോസിറ്റീവായി. ഇവരുടെ രണ്ട് കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചു. നേരത്തെ എയിംസിലെ മൂന്ന് നഴ്‌സുമാർക്ക് പോസിറ്റീവായിരുന്നു. 293 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2918 ആയി.

ALSO READ: ലോക്ക് ഡൗണിൽ പൊലീസിന്റെ ഡ്രോണ്‍ തിരച്ചിലില്‍ കണ്ടത് കമിതാക്കളെ; ഡ്രോൺ കണ്ടതോടെ കമിതാക്കൾ ചെയ്‌തത്‌

പഞ്ചാബിലെ ജലന്ധറിൽ അതിഥി തൊഴിലാളിയും, ജമ്മുകശ്മീരിൽ ഗർഭിണിയും മരിച്ചു. ആന്ധ്ര രാജ് ഭവനിലെ നഴ്‌സിനും, കുർണൂൽ എം.പിയുടെ ആറ് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ലോക്ക്ഡൗണിനിടെ അതിഥി തൊഴിലാളികൾ നാടുകളിലേക്ക് പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button