Latest NewsIndia

മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ കൊറോണ​ ബാധിച്ച്‌​ മരിച്ചു: മറ്റൊരു കോണ്‍ഗ്രസ് നേതാവിനും വൈറസ് ബാധ

അഹമ്മദാബാദ്: അഹമ്മദാബാദിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊറോണ ബാധിച്ച്‌ മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ആണ് ഞായറാഴ്ച രാത്രി മരിച്ചത്.ഏപ്രില്‍ 15ന് ആണ് ബദറുദ്ദീന്‍ ​ഷെയ്ഖിന്​ കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ കടുത്ത രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വെന്‍റി​ലേറ്ററിലേക്ക്​ മാറ്റിയിരുന്നു. ഞായറാഴ്​ചയോടെ ബദറുദ്ദീന്‍ ഷെയ്ഖിന്റെ നില ഗുരുതരമായി മരിക്കുകയായിരുന്നു.

40 വര്‍ഷത്തോളം യൂത്ത്​ കോണ്‍ഗ്രസിന്​ വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്​ ബദറുദ്ദീന്‍.ബദറുദ്ദീന്‍ ഷെയ്ഖിന്റെ ബെഹ്‌റാംപുരയില്‍ 200-ല്‍ അധികം പേര്‍ക്ക്​ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. പ്രദേശത്തെ മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഇമ്രാന്‍ ഖേഡ്വാലക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​.

നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് പതിനായിരങ്ങൾ : കേരളത്തിൽ പ്രവാസികളുടെ കൂട്ടത്തിരിച്ചു വരവുണ്ടാകുമെന്ന് സൂചന

അതേസമയം മഹാരാഷ്ട്ര കഴിഞ്ഞാള്‍ ഏറ്റവുമധികം കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്. 3,071 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 230 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഗുജറാത്തില്‍ മരിച്ചത് 18 പേരാണ്. ഇതോടെ മൊത്തം മരണസംഖ്യ 133 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button