Latest NewsNewsIndia

വര്‍ക്ക് ഫ്രം ഹോം’ നീളുമെന്ന് സൂചനകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ : ടെലികോം, ഐടി വകുപ്പുകള്‍ക്കു കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം

‘ഡല്‍ഹി : ‘വര്‍ക്ക് ഫ്രം ഹോം’ നീളുമെന്ന് സൂചനകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ , ടെലികോം, ഐടി വകുപ്പുകള്‍ക്കു കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം . ‘വര്‍ക്ക് ഫ്രം ഹോം’ സുഗമമായി നടത്താനുളള സംവിധാനങ്ങള്‍ സജ്ജമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ടെലികോം, ഐടി വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും വീട്ടിലിരുന്നു ജോലി ഐടി മേഖലയിലും മറ്റും തുടര്‍ന്നേക്കാമെന്ന സാഹചര്യത്തിലാണിത്.

Read Also : ലോക്ക് ഡൗൺ കഴിഞ്ഞ് ഇനിയെന്ത്? മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കാതോർത്ത് ഇന്ത്യക്കാർ

ലോക്ഡൗണിനെത്തുടര്‍ന്ന് മിക്ക മേഖലകളിലും ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനമായി. പല കമ്പനികളും കോവിഡ് ഭീഷണി അടങ്ങുന്നതുവരെ ഈ രീതി തുടരുമെന്നും പ്രഖ്യാപിച്ചു.
വിഡിയോ കോള്‍, ഡേറ്റ കൈമാറ്റം എന്നിവയ്ക്കു സുരക്ഷിത സംവിധാനം ഒരുക്കാനും തടസ്സമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുമാണു വകുപ്പുകളോടു മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഔദ്യോഗിക വിവരങ്ങളും രേഖകളും കൈമാറുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ചോര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. ഈ ആശങ്ക പരിഹരിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐടി കമ്പനികളുടെ കൂട്ടായ്മയായ ‘നാസ്‌കോം’ അടക്കമുള്ളവയുടെ യോഗം വിളിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button