Latest NewsKeralaNews

ദിലീപിനും കമലിനും രണ്ട് നീതിയോ, ഔദ്യോഗിക വസതിയില്‍ ബലാത്സംഗം നടന്നുവെങ്കില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റം : കമലിനെതിരെ ശാന്തി വിള ദിനേശിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം • സംവിധായകന്‍ കമലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം തമസ്കരിച്ച പത്ര-മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ചലച്ചിത്ര സംവിധായകന്‍ ശാന്തി വിള ദിനേശ്. ജനം ടി.വി പുറത്തുവിട്ട വാര്‍ത്തയായത് കൊണ്ട് മറ്റുള്ള പത്രങ്ങള്‍ കൊടുക്കണ്ട എന്ന് തീരുമാനിക്കുന്നത് കൗതുകകരമായ വാര്‍ത്ത‍യാണ്. ജനം ടി.വി കൊടുത്ത വാര്‍ത്ത‍യില്‍ എന്തെങ്കിലും സത്യമുണ്ടോ, ന്യായമുണ്ടോ എന്ന് അന്വേഷിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിയിലായാലും, സീരിയയിലായാലും നാടകത്തിലായാലും, രാഷ്ട്രീയത്തിലായാലും, സര്‍ക്കാര്‍ ഉദ്യോഗത്തിലായാലും ഇത്തരം കാര്യങ്ങള്‍ ഒരുപാട് നടക്കുന്ന കാലമാണിത്. സിനിമയില്‍ മാത്രമുള്ള കാര്യമല്ല. ഒരു കമല്‍ മാത്രമൊന്നുമല്ല. മലയാള സിനിമയിലെ ഒരുപാട് കഥകള്‍ തനിക്കറിയാം. ഇതിന് വേണ്ടി ജീവിക്കുന്ന ഒരുപാട് സിനിമക്കാരെയും തനിക്കറിയാം. ഇത്തരം കഥകള്‍ പുറത്തുവന്നാലോ എന്ന് പേടിച്ച് ആരും ഈ വിഷയത്തില്‍ പ്രതികരിക്കില്ല. 35 വര്‍ഷമായി സിനിമാ രംഗത്ത് നിന്നിട്ടും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് പോലും നോട്ടം കൊണ്ടുപോലും അപമര്യാദയായി താന്‍ പെരുമാറിയിട്ടില്ല. അതുകൊണ്ട് തനിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ യോഗ്യതയുണ്ട്.

കമലിനോട് തനിക്ക് വൈരഗ്യമില്ല. ഇതിപ്പോ രണ്ട് പ്രായപൂര്‍ത്തിയാവര്‍ തമ്മിലുള്ള പ്രശ്നമാണ്. അതില്‍ തനിക്ക് അഭിപ്രായം പറയാനില്ല. പക്ഷേ, ഔദ്യോഗിക വസതിയില്‍ വച്ചാണ് ബലാല്‍സംഗം നടന്നിട്ടുള്ളതെങ്കില്‍ അത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഒരാള്‍, സാംസ്‌കാരിക നായകനായ ഒരാള്‍, സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി എപ്പോഴും സംസാരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അത് മോശമാണ്. ആ പെണ്‍കുട്ടിയെ അത്തരത്തില്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ അവള്‍ക്ക് ഓഫര്‍ ചെയ്തിരുന്ന ആ വേഷം കൊടുക്കണമായിരുന്നു. അത് പോലീസ് അന്വേഷിക്കട്ടെ. കമലിനെ ചതിക്കാനായിരുന്നു പെണ്‍കുട്ടി ഇങ്ങനെ ചെയ്തതെങ്കില്‍ അതും അന്വേഷിക്കട്ടെ. പക്ഷേ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മിനിറ്റ് പോലും അദ്ദേഹം ആ സ്ഥാനത്ത് തുടരാന്‍ പാടില്ല.

വിഷയത്തില്‍ മുഖ്യമന്ത്രിയോ സാംസ്‌കാരിക മന്ത്രി എ.കെ ബാലനോ പ്രതികരിച്ചിട്ടില്ല. നമുക്ക് വേണ്ടപ്പെട്ടവരുടെ സ്ത്രീപീഡന വിഷയം വരുമ്പോള്‍ പ്രതികരിക്കാതിരിക്കുകയും മറ്റുള്ളവരുടെ വിഷയത്തില്‍ വാതോരാതെ സംസാരിക്കുകയും ചെയ്യുന്നത് മോശമാണ്.

ദിലീപിനും കമലിനും രണ്ട് നീതിയോ ആണോയെന്നും ശാന്തിവിള ദിനേശ് ചോദിച്ചു. ഒരു നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഷൂട്ട്‌ ചെയ്ത് തരണമെന്ന് ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണല്ലോ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഗൂഡാലോചനയ്ക്ക് ഒരു തെളിവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവിടെ ഒരു പെണ്‍കുട്ടി തന്നെ മൃഗീയമായി ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പേര് സഹിതം വ്യക്തമാക്കി വക്കീല്‍ നോട്ടീസ് അയച്ചിട്ട് കമലിനെതിരെ കേസേടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണ്ടേയെന്നും ദിനേശ് ചോദിച്ചു. ഇവിടെ രണ്ട് നീതിയാണ് ഉള്ളത്. ചിലര്‍ക്ക് ചിലരോടൊപ്പം ഒട്ടിനിന്നാല്‍ ഒരു നീതി, ചിലരോട് വൈര്യാഗ്യമുണ്ടെങ്കില്‍ അവരെ പിടിച്ചു അകത്തിടാമെന്ന് വേറൊരു നീതി. തനിക്കിത് മനസിലാകുന്നില്ലെന്നും ദിനേശ് പറയുന്നു.

ശാന്തിവിള ദിനേശ് നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button