തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നില്‍ ചെയര്‍മാന്‍ കമലിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന കേസു തന്നെയാണെന്ന് ആരോപണം. ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേരില്‍ യുവനടിയുടെ 2019 ഏപ്രില്‍ 26ന് ലൈംഗിക പീഡനം ആരോപിച്ച് വക്കീല്‍ നോട്ടീസ് എത്തുന്നത്. ഇത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയത് സെക്രട്ടറി ആണെന്ന വിശ്വാസത്തിലാണ് കമല്‍ ഇയാൾക്കെതിരെ തിരിഞ്ഞത്. തുടർന്ന് മഹേഷ് പഞ്ചുവിനെ മാറ്റി പുതിയ ആളെ നിയമിക്കുകയായിരുന്നു.
അടുത്തയിടെ രാജിവെച്ച ഈ ഉദ്യോഗസ്ഥനും തന്റെ വക്കീലിനും യുവതിക്കും മാത്രമേ യുവതി അയച്ച നോട്ടീസിനെകുറിച്ച് അറിയാമായിരുനുള്ളു എന്നും കമൽ പറയുന്നുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ ഔദ്യോഗിക വസതിയില്‍ വെച്ച് പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാൽ ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കമൽ പറയുന്നത്. സിനിമാ ലോകം അറിയുന്ന തന്റെ പേര് കമല്‍ എന്നാണ്. അത് ഉപയോഗിക്കാതെ കമലുദ്ദിന്‍ മുഹമ്മദ് മജീദ് എന്ന തന്റെ യഥാർത്ഥ പേര് വാര്‍ത്തയില്‍ ഉപയോഗിച്ചത് മതപരമായി തന്നെ ആക്രമിക്കാനാണെന്നും കമല്‍ പറഞ്ഞു.
അതെ സമയം യുവ നടിയുടെ പരാതിയിലെ ആരോപണങ്ങൾ ഗുരുതരമാണ്. ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ടു യുവനടിമാരോട് കമല്‍ സമാനമായ രീതിയില്‍ ലൈംഗിക ചൂഷണം നടത്തിയതായി അറിഞ്ഞുവെന്നും ഇവർ പറയുന്നു. എന്നാല്‍, ദുര്‍ബലരായ അവര്‍ക്ക് അധികാരവും സ്വാധീനവുമുള്ള കമലിനെതിരേ പരാതി പറയാനുള്ള ധൈര്യം ഉണ്ടായില്ല. കമല്‍ തന്റെ സ്വാധീനം സിനിമ മേഖലയില്‍ പുതിയതായി എത്തുന്ന യുവനടിമാരെ ചൂഷണം ചെയ്യാനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
അതിനാാല്‍, യുവനടിയോട് ചെയ്ത അപരാധത്തില്‍ മാപ്പുപറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കില്‍ അമ്മ, ഫെഫ്ക എന്നീ സിനിമ സംഘടനകള്‍ക്കു മുന്നില്‍ പരാതി നല്‍കുമെന്നടക്കം വക്കീല്‍ നോട്ടീസ് പറയുന്നു.ഈ നോട്ടീസ് ലഭിച്ച ശേഷമാണ് ബലാത്സംഗക്കേസ് കമല്‍ ഒത്തുതീര്‍ത്തതായി സമ്മതിച്ചത്. എന്നാല്‍, ലൈംഗിക അതിക്രമക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കില്ലെന്ന നിയമമുള്ളതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എന്തെന്നത് നിര്‍ണായകമാണ്.
Post Your Comments