അമൃത്സര്‍ : പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന് പൗരന് പിടിയിലായി. കാസൂര്‍ സ്വദേശി ഷബാസാണ് പിടിയിലായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം വെച്ച് ഷബാസിനെ അതിര്‍ത്തി സംരക്ഷണ സേന പിടികൂടിയത്. ദിവസേനയുള്ള പട്രോളിംഗിനായി എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. ഇതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഷബാസിനെ കണ്ടത്.
ചോദ്യം ചെയ്യലില്‍ പാകിസ്താന് സ്വദേശിയാണെന്ന് ഷബാസ് വെളിപ്പെടുത്തി. ഫിറോസ്പൂരിലെ ഹുസ്സൈനിവാല പ്രദേശത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് അതിര്‍ത്തി സംരക്ഷണ സേന അറിയിച്ചു.തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ഓഫീസിലേക്ക് കൊണ്ടു വരുകയായിരുന്നു.
കാസുര്‍ ജില്ലയിലെ പിന്തി ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്ങിനെയാണ് ഇയാള്‍ അതിര്‍ത്തിയില്‍ എത്തിയതെന്ന് വ്യക്തമല്ല. ഇയാളുടെ പക്കല്‍ നിന്നും ആറ് മാസ്ക്കുകളും, പ്ലാസ്റ്റിക് കുപ്പികളും, തീപ്പെട്ടിയും കണ്ടെടുത്തിട്ടുണ്ട്.
Post Your Comments