Latest NewsInternational

സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല: ഈ രാജ്യത്തിന് വിലക്കേര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: വിസാ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നവരും അമേരിക്കയില്‍ നിന്നും നാടുകടത്തപ്പെട്ടവരുമായ സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്തിനെ തുടര്‍ന്ന് പാകിസ്ഥാന് അമേരിക്കയുടെ വിലക്ക്. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പാകിസ്ഥാനികളുടെ വിസ നിഷേധിക്കുമെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

നേരത്തേയും സമാനമായ കാരണം മൂലം അമേരിക്ക പല രാജ്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിലേക്ക് ഈ വര്‍ഷമാണ് പാകിസ്ഥാന്‍ എത്തിയത്.ഘാനയാണ് ഈ വര്‍ഷം വിലക്ക് നേരിടുന്ന പട്ടികയിലേക്ക് എത്തിയ മറ്റൊരു രാജ്യം. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക വിസ നിഷേധിക്കാറുണ്ട്.എന്നാല്‍ പാകിസ്ഥാനുള്ള വിലക്കിന്റെ പ്രത്യാഘാതം കുറച്ച് കാണിക്കാനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ശ്രമിച്ചത്. വിലക്കുണ്ടെങ്കിലും പാകിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

എന്നാല്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിലക്ക് പ്രതിസന്ധി ഉണ്ടാക്കിയേക്കും. അമേരിക്കയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സ്വന്തം പൗരന്മാരെ പാകിസ്ഥാന്‍ ഏറ്റെടുക്കാത്തത് ആദ്യമായിട്ടല്ല. എന്നാല്‍ ഇത്തരത്തില്‍ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരെ ഇന്ത്യ പ്രത്യേക വിമാനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ നാട്ടിലെത്തിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button