Latest NewsIndia

ഇരട്ടിയിലധികം വെള്ളം തുറന്നുവിട്ട് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ പ്രതികാര നടപടി : പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ : സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം

ഛണ്ഡീഗഢ്: ഇരട്ടിയിലധികം വെ ള്ളം തുറന്നുവിട്ട് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ പ്രതികാര നടപടി. ഇതോടെ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഫിറോസ്പുര്‍ ജില്ലയിലുള്ള ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. പാകിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ടെണ്ടിവാല ഗ്രാമത്തിലുള്ള ഒരു തടയണക്ക് കേടുപാട് സംഭവിച്ചതാണ് ഗ്രാമങ്ങളിലേക്ക് വെള്ളം കയറാന്‍ കാരണമായത്.

Read Also : കശ്മീരില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് കശ്മീര്‍ ഗവര്‍ണര്‍

സംഭവ സ്ഥലത്ത് ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സൈന്യത്തേയും ദേശീയ ദുരന്ത നിവരാണ സേനയേയും അവിടെ വിന്യസിച്ചിട്ടുണ്ട്. സത്ലജ് നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് മാറിത്താവസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നതതല യോഗം വിളിച്ചു. ടെണ്ടിവാല ഗ്രാമത്തിലുള്ള തടയണയുടെ കേടുപാടുകള്‍ മാറ്റി അതിനെ ശക്തിപ്പെടുത്താന്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കാന്‍ ജലവിഭവ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button