അമൃത്സര്‍: പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ട് പാക് സൈനികരെ സൈന്യം അറസ്റ്റ് ചെയ്തു.പാക് സൈന്യത്തിന്റെ ബലൂച് റെജിമെന്റില്‍ നിന്നുള്ള സിറാജ് അഹമ്മദ് (31), മുംതാസ് ഖാന് (38) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് 5.10ന് പിടികൂടിയത്. ഫിറോസ്പുര്‍ സെക്ടറിലുള്ള അതിര്‍ത്തി പോസ്റ്റിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
മുംതാസ് ഖാനില്‍ നിന്ന് 3660 രൂപയും മൊബൈല്‍ ഫോണും, സിംകാര്‍ഡും സിറാജ് അഹമ്മദിന്റെ പക്കല്‍ നിന്ന് രണ്ട് പാക്കിസ്ഥാന് ആര്‍മിയുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, നാല് ഫോട്ടോകള്‍, സ്മാര്‍ട്ട് ഫോണ്‍, 1040 രൂപ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മിലിട്ടറി ഇന്റലിജന്‍സും പഞ്ചാബ് പൊലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലൂടെ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് വിവരങ്ങള്‍ നല്‍കിയിരുന്ന ചാരനെ പിടികൂടിയിരുന്നു.
ഇവരെ ചോദ്യംചെയ്തുവരികയാണെന്നാണ് വിവരങ്ങള്‍. അടുത്ത സമയത്തായി പാകിസ്ഥാൻ നിയന്ത്രണ രേഖ ലംഘിക്കുന്നതായി ശ്രദ്ധയിൽ പെടുകയും സൈന്യം ജാഗരൂഗരാകുകയും ചെയ്തിരുന്നു.
Post Your Comments