Latest NewsNewsIndia

കോവിഡ്: ഗുജറാത്തില്‍ മരണസംഖ്യ ഉയരാന്‍ കാരണം വുഹാനില്‍ വ്യാപകമായി കാണപ്പെട്ട എല്‍ – ടൈപ്പ് കൊറോണ വൈറസിന്റെ സാന്നിധ്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് ബാധിച്ച് കൂടുതൽ പേർ മരിക്കാനിടയായത് വുഹാനില്‍ വ്യാപകമായി കാണപ്പെട്ട എല്‍ – ടൈപ്പ് കൊറോണ വൈറസിന്റെ സാന്നിധ്യം മൂലമാണെന്ന് ആരോഗ്യ വിദഗ്ധര്‍. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗുജറാത്ത് ബയോ ടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ (ജിബിആര്‍സി) ലെ ശാസ്ത്രജ്ഞന്‍ സി.ജി ജോഷി വ്യക്തമാക്കി. എസ് – ടൈപ്പ് വൈറസിനെ അപേക്ഷിച്ച് എല്‍ – ടൈപ്പ് വൈറസിന്റെ സാന്നിധ്യം കൂടുതലായതാകാം മരണസംഖ്യ ഉയരാന്‍ കാരണം. ഉയര്‍ന്ന മരണസംഖ്യ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ എല്‍ -ടൈപ്പ് വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

Read also: നാട്ടിലെത്തുന്ന പ്രവാസിയെ സ്വീകരിക്കുന്ന ഏര്‍പ്പാടുകള്‍ പാടില്ല; വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി

വിവിധ ലോകരാജ്യങ്ങളില്‍ എല്‍ – ടൈപ്പ് വൈറസാണ് കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായത്. അതേസമയം പല രോഗികള്‍ക്കും മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതും ഗുജറാത്തിലെ മരണസംഖ്യ ഉയരാന്‍ ഇടയാക്കിയെന്നണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button