മുംബൈ ; ഒരാൾ സമർഷത്തിന്റെയോ ഭീതിയുടേയോ പേരിൽ എന്തെങ്കിലും തെറ്റു ചെയ്താൽ അതിന് ആ സമൂഹത്തെ പൂർണമായി കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നു ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞു. ടിവിയിൽ സംസാരിക്കവെയായിരുന്നു മോഹൻ ഭാഗവതിന്റെ പ്രതികരണം.
ചിലരുടെ തെറ്റുകൾക്ക് ആ സമുദായത്തെ മുഴുവൻ കുറ്റം പറയുന്നതും, അവരെ ഒറ്റപ്പെടുത്തുന്നതും ശരിയല്ല. രാജ്യത്തെ തകർക്കാനും സമുദായങ്ങൾ തമ്മിൽ ഭിന്നതയുണ്ടാക്കാനും ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ജനങ്ങൾ നിയന്ത്രണം ഇഷ്ടപ്പെടുന്നില്ല. ജുണ് അവസാനം വരെയുള്ള പദ്ധതികൾ ആർഎസ്എസ് നിർത്തിവച്ചുകഴിഞ്ഞു. എന്നാൽ ചിലർ, സർക്കാർ തങ്ങൾക്കു തടയിടാൻ ശ്രമിക്കുകയാണെന്നാണ് കരുതുന്നത്. ഇതിന്റെ പേരിൽ ചിലർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും . അത് അമർഷത്തിലേക്കു നയിക്കുമെന്നും ഭാഗവത് വ്യക്തമാക്കി
Post Your Comments