മുംബൈ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മരിച്ചുവെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമൊക്കെയുള്ള നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ രാജ്യത്തിന്റെ ഭാവി ആരുടെ കൈകളിലാണെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ രംഗത്ത് എത്തിയിരിക്കുകയാണ്.
Read Also : കിം ജോംഗ് ഉന്നിന്റെ പ്രത്യേക ട്രെയിന്‍ നഗരത്തില്‍ : കിം വിഷയത്തില്‍ പുതിയ വഴിത്തിരിവായി ആ ട്രെയിന്‍
കിം മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരി കിം ഡൈനാസ്റ്റി ഭരണം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സംവിധായകനായ രാം ഗോപാല്‍ വര്‍മ. കിം മരിക്കുകയാണെങ്കില്‍ അദ്ദേഹത്തേക്കാള്‍ ക്രൂരയായ സഹോദരിയായിരിക്കും അധികാരത്തില്‍ എത്തുക എന്ന് രാം ഗോപാല്‍ വര്‍മ പ്രതികരിച്ചു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇതിനിടെ കിം മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരി കിം ഡൈനാസ്റ്റി ഭരണം ഏറ്റെടുക്കുമെന്ന് പല അഭ്യൂഹങ്ങളും കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ലോകത്തിന് ആദ്യത്തെ വനിതാ വില്ലനെയായിരിക്കും ലഭിക്കുക. അതോടെ ജയിംസ് ബോണ്ട് എന്ന സങ്കല്‍പം യാതാര്‍ഥ്യമാകും’ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.
Post Your Comments