Latest NewsNewsIndia

മുടി മുറിക്കാനും ഷേവിങ്ങിനുമായി ഒരേ ബാർബർ ഷോപ്പിൽ എത്തിയ ആറു പേർക്ക് കോവിഡ്; ബാർബറുടെ പരിശോധന ഫലം പുറത്ത്

ഭോപ്പാല്‍: മുടി മുറിക്കാനും ഷേവിങ്ങിനുമായി ഒരേ ബാർബർ ഷോപ്പിൽ എത്തിയ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. ഇതോടെ ഗ്രാമം പൂർണമായും അധികൃതർ അടച്ചുപൂട്ടി.എന്നാൽ സലൂണിലെ ബാർബറുടെ പരിശോധന ഫലം നെഗറ്റീവാണ്.

സലൂൺ സന്ദർശിച്ചതിനുശേഷമാണ് ആറുപേർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇൻഡോറിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന യുവാവ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഗ്രാമത്തിൽ തിരിച്ചെത്തിയിരുന്നു. ഇയാൾ ഏപ്രിൽ അഞ്ചിന് സലൂണിലെത്തി മുടിമുറിച്ചിരുന്നു. ഇതിനുപിന്നാലെ ഇയാൾക്ക് കൊവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഇതേ ദിവസം സലൂൺ സന്ദർശിച്ച 12 പേരുടെ സാമ്പിളുകൾ ശേഖരിച്ച് അധികൃതർ പരിശോധനയ്ക്ക് അയച്ചു.

കോവിഡ് സ്ഥിരീകരിച്ചവരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ് ഇവരുടെ സാമ്പിളുകൾ പരിശോധന്ക്കായി അയച്ചിട്ടുണ്ടെന്നും ഖാർഗോൺ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ദിവ്യേഷ് വർമ്മ പറഞ്ഞു. ഇതിൽ ബാര്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള ആറുപേരുടെ ഫലം പോസ്റ്റീവ് ആയി.

ALSO READ: വിമാനം വരും; നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇന്നു മുതല്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്യാം

അതേസമയം, മുടിമുറിക്കുന്നതിനും ഷേവിങ്ങിനുമായി ഒരേ തുണിയും ഉപകരണങ്ങളും തന്നെ ബാർബർ ഉപയോഗിച്ചതാകാം രോഗം പകരാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഖാര്‍ഗോണ്‍ ജില്ലയില്‍ ഇതുവരെ 60 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് ആറു പേരാണ് ജില്ലയിൽ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button