കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ചതിന് പ്രവാസികളുൾപ്പെടെ 10 പേര്‍ കുവൈറ്റിൽ അറസ്റ്റിൽ. ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ നാല് പേര്‍ വീതവും ജഹ്റയില്‍ രണ്ട് പേരുമാണ് വെള്ളിയാഴ്ച പിടിയിലായത്. ഇതിൽ ആറ് പേര്‍ സ്വദേശികളും നാല് പേര്‍ വിദേശികളുമാണ്. അതേസമയം റമദാന്‍ ആരംഭിച്ചതുമുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തിയിരുന്നു. നേരത്തെ വൈകുന്നേരം അഞ്ച് മണി മുതല്‍ രാവിലെ ആറ് വരെയായിരുന്നു നിയന്ത്രണമെങ്കില്‍ ഇപ്പോൾ വൈകുന്നേരം നാല് മുതല്‍ രാവിലെ എട്ടു മണിവരെയാക്കി ദീര്‍ഘിപ്പിച്ചിരുന്നു.
Post Your Comments