Latest NewsIndia

ഉദ്ധവ് സര്‍ക്കാര്‍ ജനങ്ങളെ മരണത്തിന് വിട്ടു കൊടുക്കുന്നു, സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തെ രോഗബാധയുടെ യഥാര്‍ത്ഥ ചിത്രം മറച്ച്‌ വെക്കുന്നു, കണ്ടില്ലെന്ന് നടിച്ച്‌ മാറി നില്‍ക്കാനാവില്ല’; ദേവേന്ദ്ര ഫഡ്നാവിസ്

പ്രതിസന്ധിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ബലമായ സമീപനത്തിന് ജനങ്ങള്‍ വില കൊടുക്കേണ്ടി വരികയാണെന്നും ഇത് കണ്ടില്ലെന്ന് നടിച്ച്‌ മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. രോഗികളെന്ന് സംശയിക്കുന്നവരെ പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകുന്നില്ല. സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തെ രോഗബാധയുടെ യഥാര്‍ത്ഥ ചിത്രം മറച്ച്‌ വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിസന്ധിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ബലമായ സമീപനത്തിന് ജനങ്ങള്‍ വില കൊടുക്കേണ്ടി വരികയാണെന്നും ഇത് കണ്ടില്ലെന്ന് നടിച്ച്‌ മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ധാരാവിയില്‍ രോഗബാധ നിയന്ത്രണാതീതമായി പടരുകയാണ്. ഇവിടെ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളും അസ്വസ്ഥരാണെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രിയായ ഫഡ്നവിസ് കുറ്റപ്പെടുത്തി.മാലേഗാവിലെ ശ്മശാനത്തില്‍ മറവ് ചെയ്യപ്പെടുന്ന മൃതദേഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

പരിശോധനാ ഫലം വരുന്നതിന് മുന്‍പേ രോഗബാധ സംശയിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുന്ന നടപടി തികഞ്ഞ അലംഭാവവും വഞ്ചനയുമാണെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.“പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ പോലും, ഭരണ സഖ്യകക്ഷികൾ തമ്മിൽ യോജിപ്പും സംസ്ഥാന സർക്കാറിന്റെ മന്ത്രാലയങ്ങൾക്കിടയിൽ ഒരു ഏകോപനവും ഇല്ല … ആളുകൾ ഇതിന് വലിയ വിലയാണ് നൽകുന്നത്,” ഫഡ്നാവിസ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘കമലുദ്ദിന്‍ മുഹമ്മദ് മജീദ് എന്ന പേരുപയോഗിച്ചത് മതപരമായി തന്നെ ആക്രമിക്കാൻ’, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നിലും കമലിന്റെ ലൈംഗിക പീഡന കേസ് , കൂടുതൽ വിവരങ്ങൾ പുറത്ത്

കോവിഡ് -19 ബാധിച്ചതായി സംശയിക്കുന്ന ആളുകളുടെ മൃതദേഹങ്ങൾ പരിശോധനാ റിപ്പോർട്ടുകൾ വരെ കാത്തിരിക്കാതെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം കേസുകൾ മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ കോവിഡ് -19 പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം മറച്ചുവെക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലെ ധരവി ചേരിയിൽ കൊറോണ വൈറസ് വ്യാപകമായി പടർന്നുപിടിച്ചു എന്നതിന് മതിയായ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുനൂറ് രോഗികളുണ്ടെന്നും 2,000 ഉയർന്ന അപകടസാധ്യതയുള്ള രോഗികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7628 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഇവിടെയാണ്. സംസ്ഥാനത്തെ 80 ശതമാനം രോഗികളും രോഗലക്ഷണമില്ലാത്ത രോഗവാഹകരാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button