ന്യൂഡല്‍ഹി: കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയിലെ കറാച്ചി എന്ന പേരിലുള്ള ബേക്കറിക്കെതിരെ ശിവസേന നേതാവ് രംഗത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്. ഞങ്ങള്‍ അഖണ്ഡ ഭാരതത്തില്‍ വിശ്വസിക്കുന്നവരാണെന്നും കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നുമാണ് ഫഡ്നാവിസിന്റെ മറുപടി.
Read Also: പ്രതിസന്ധികൾക്കിടയിലും അഭിമാന നേട്ടം; നീതി ആയോഗിന്റെ മാതൃകാ പട്ടികയില്‍ ‘കൈറ്റ്’
എന്നാൽ ബാന്ദ്ര വെസ്റ്റിലെ കടയിലെത്തി ശിവസേന നേതാവ് ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉടമ കടയുടെ പേര് മറച്ചിരുന്നു. എന്നാല്‍ ഈ നടപടിയെത്തള്ളി ശിവസേന നേതൃത്വം രംഗത്തെത്തിയിരുന്നു. കറാച്ചി ബേക്കറി മുംബൈയില്‍ 60 വര്‍ഷമായി പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്ക് പാകിസ്താനുമായി ബന്ധമില്ല. അവരോട് പേര് മാറ്റാന്‍ പറയുന്നതില്‍ യുക്തിയില്ലെന്നായിരുന്നു ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
Post Your Comments