![](/wp-content/uploads/2020/04/covid-mumbai.jpg)
കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഷോപ്പിംഗ് മാളുകള്‍ രാത്രി എട്ടു മുതല്‍ രാവിലെ ഏഴുവരെ അടച്ചിടണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് താക്കറെ മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ കുറയാനുള്ള സാധ്യതയുണ്ടെന്നും താക്കറെ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ജില്ലകളിൽ ലോക് ഡൗൺ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കളക്ടര്‍മാര്‍ക്ക് തീരുമാനം എടുക്കാമെന്നും, സംസ്ഥാന വ്യാപകമായ ലോക്ഡൗണ്‍ മുന്നറിയിപ്പില്ലാതെ ഉണ്ടാകില്ലെന്നും താക്കറെ അറിയിച്ചു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments