NattuvarthaLatest NewsKeralaNews

സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം പിടിക്കുന്നതിൽ പുനപരിശോധന നടത്തില്ല; തോമസ് ഐസക്

സര്‍ക്കാറി​​െന്‍റ ഉത്തരവ്​ കത്തിച്ച അധ്യാപക സംഘടനക്ക്​ എന്ത്​ സാമൂഹിക പ്രതിബദ്ധത

തിരുവനന്തപുരം; എതിർപ്പുകളെ കാര്യമാക്കാതെ തോമസ് ഐസക്, സർക്കാർ ജീവനക്കാരുടെയും അധ്യാപകരകുടെയും ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിൽ തെറ്റില്ലെന്നും ഇക്കാര്യത്തിൽ പുനപരിശോധന ആവശ്യമില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

സർക്കാർ ജീവനക്കാരിൽ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നൽകുമെന്നും എന്നാൽ അത് എപ്പോഴെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്, പ്രതിസന്ധികളെ തരണം ചെയ്യാൻ സർക്കാരിന് ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും പണമില്ല, പ്രില്‍ മാസത്തെ വരുമാനം 250 കോടി രൂപ മാത്രമാണ്​. ശമ്ബളം ​പിടിക്കാനുള്ള സര്‍ക്കാറി​​െന്‍റ ഉത്തരവ്​ കത്തിച്ച അധ്യാപക സംഘടനക്ക്​ എന്ത്​ സാമൂഹിക പ്രതിബദ്ധതയാണ്​ ഉള്ളത്​, 20,000 രൂപക്ക്​ മുകളില്‍ ശമ്ബളമുള്ള കരാര്‍ തൊഴിലാളികളുടെ ശമ്ബളവും പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേന്ദ്രസര്‍ക്കാര്‍ ചെയ്​തത്​ പോലെ ഡി.എയൊന്നും സംസ്ഥാന സര്‍ക്കാര്‍ കുറക്കുന്നില്ല, ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസുകാരുടെയും ശമ്പളം പിടിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button