Latest NewsKeralaNews

കമല്‍ പണ്ടേ ശരിയല്ല ! കമലിനെതിരെ വെളിപ്പെടുത്തലുമായി ഈ പുഴയും കടന്ന് എന്ന സിനിമയുടെ നിര്‍മ്മാതാവ് കണ്ണന്‍ പെരുമുടിയൂര്‍

കൊച്ചി • ലൈംഗിക ആരോപണം നേരിടുന്ന സംവിധായകന്‍ കമലിനെതിരെ വെളിപ്പെടുത്തലുമായി കമല്‍ സംവിധാനം ചെയ്ത സിനിമയുടെ നിര്‍മ്മാതാവ്. ഈ പുഴയും കടന്ന് എന്ന സിനിമയുടെ നിര്‍മ്മാതാവ് കണ്ണന്‍ പെരുമ്പാവൂരാണ് കമലിനെതിരെ രംഗത്തെത്തിയത്. കമലിനെതിരെ മുന്‍പും പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഈ പുഴയും കടന്ന് സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റിലെ സ്ത്രീകള്‍ പരാതി പറഞ്ഞിരുന്നതായും കണ്ണന്‍ വെളിപ്പെടുത്തി.

പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കമല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവനടിയാണ് രംഗത്തെത്തിയത്. തിരുവനന്തപുരം പി.ടി.പി നഗറിലെ ഔദ്യോഗിക ഫ്ലാറ്റില്‍ വച്ചായിരുന്നു പീഡനം. പിന്നീട് അവസരം നല്‍കാതെ വഞ്ചിച്ചു. പ്രണയമീനുകളുടെ കടല്‍ പുറത്തിറങ്ങിയ ശേഷമാണു താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലാകുന്നതെന്നും യുവതി വക്കീല്‍ നോട്ടീസില്‍ പറഞ്ഞു.

ആമി എന്ന ചിത്രത്തിനിടയിലും രണ്ട് നടിമാരെ ലൈംഗിക ചൂഷണത്തിനിരയാക്കി. കമല്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്നും യുവതി ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button